കൊളവല്ലൂര്‍ യു.പി.യില്‍ 'വീട്ടിലൊരു മുളകുചെടി' പദ്ധതി

Posted By : knradmin On 11th January 2014


 പാനൂര്‍:കൊളവല്ലൂര്‍ യു.പി.സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കാര്‍ഷിക ക്ലബംഗങ്ങള്‍ മുളകുതൈ നല്‍കി. വിതരണോദ്ഘാടനം മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.അനിത അധ്യക്ഷത വഹിച്ചു. വിവിധ മേളകളില്‍ വിജയിച്ചവര്‍ക്ക് എ.ഇ.ഒ. കെ.പി.വാസു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കൃഷി ഓഫീസര്‍ കെ.സുമേഷ്, വാര്‍ഡംഗം കെ.നളിനി, ടി.പി.ഭരതന്‍, ടി.കെ.ചന്ദ്രന്‍, എം.പി.മുകുന്ദന്‍, സി.കെ.കുഞ്ഞിക്കണ്ണന്‍, എന്‍.കെ.അനില്‍കുമാര്‍, കെ.മുകുന്ദന്‍, കെ.രവീന്ദ്രന്‍, ടി.കെ.ദിവാകരന്‍, ടി.വി.ഗിരിജ, ടി.സി.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക ടി.ഇ.രമാഭായി സ്വാഗതം പറഞ്ഞു. 

 

Print this news