ഉത്സവലഹരിയില്‍ സ്‌കൂള്‍ മുറ്റത്ത് വിളവെടുപ്പ്

Posted By : klmadmin On 8th January 2014


 സ്‌കൂള്‍ മുറ്റത്ത് കുട്ടിക്കര്‍ഷകരുടെ പച്ചക്കറി വിളവെടുപ്പ് ഉത്സവമായി. പഠനത്തോടൊപ്പം പച്ചക്കറിക്കൃഷിയും തങ്ങള്‍ക്കു വഴങ്ങുമെന്ന് വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തെളിയിച്ചു. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പച്ചക്കറിക്കൃഷി.
വെണ്ട, പയര്‍, പാവല്‍, വെള്ളരി, മത്തന്‍, വഴുതന, ചീര, മുളക്, തക്കാളി തുടങ്ങി എല്ലാ പച്ചക്കറികളും കൃഷിചെയ്യുന്നു.പൂര്‍ണമായും ജൈവവളവും ജൈവകീടനാശിനിയുമാണ് കൃഷിക്കായി ഉപയോഗിച്ചത്.
വിളവെടുപ്പുത്സവം കുണ്ടറ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മിനി ആര്‍. ഉദ്ഘാടനം ചെയ്തു. പെരിനാട് കൃഷി ഓഫീസര്‍ ചിത്ര വി.ജി., സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റജിമോന്‍ കെ.എം., സീഡ് കോ-ഓര്‍ഡിനേറ്റര്‍ സക്കറിയ മാത്യു, ജോസ് ജോര്‍ജ്ജ്, അനില്‍ ടി.സി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Print this news