ശാസ്താംകോട്ട തടാകതീരത്തേക്ക് സീഡ് അംഗങ്ങള്‍ പരിസ്ഥിതിയാത്ര നടത്തി

Posted By : klmadmin On 8th January 2014


 എഴുകോണ്‍: ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പഠനയാത്ര നടത്തി.
ശുദ്ധജല സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ച് ശാസ്താംകോട്ട തടാക പരിസരത്തേക്കായിരുന്നു പഠനയാത്ര.
ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി.താരാഭായി തടാകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ, ഐ.ഷാനവാസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് സീഡ് യൂണിറ്റംഗങ്ങള്‍ തടാകക്കരയില്‍ വൃക്ഷത്തൈകള്‍ നട്ടു.
തടാകസംരക്ഷണ പ്രചാരണാര്‍ത്ഥം ഗ്രാമപ്പഞ്ചായത്ത് അങ്കണത്തില്‍നിന്ന് കാല്‍നടയായാണ് സീഡ് അംഗങ്ങളും ജനപ്രതിനിധികളും തടാകതീരത്തെത്തിയത്. പി. ടി.എ. പ്രസിഡന്റ് ജി.തുളസീധരന്‍ പിള്ള, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ.സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.   

Print this news