'സീഡ്' പദ്ധതിയിലെ ആവേശം: നവജ്യോതി സ്‌കൂളില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കമായി

Posted By : klmadmin On 8th January 2014


 പരവൂര്‍:മാതൃഭൂമി സീഡ് പദ്ധതിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പരവൂര്‍ കിഴക്കടംമുക്ക് നവജ്യോതി മോഡല്‍ സ്‌കൂളില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പച്ചക്കറിക്കൃഷി തുടങ്ങി.
രണ്ടാഴ്ചയായി വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സജ്ജമാക്കിയ കൃഷിയിടത്തിലാണ് പൂതക്കുളം കൃഷിഭവന്റെ സഹായത്തോടെ പച്ചക്കറിക്കൃഷിയാരംഭിച്ചത്. വെണ്ട, ചീര, വഴുതന, പയര്‍, തക്കാളി, പാവല്‍, പടവലം, തുടങ്ങി നിരവധി പച്ചക്കറികളാണ് സ്‌കൂള്‍ വളപ്പില്‍ കുട്ടികള്‍ നട്ടുനനച്ച് തുടങ്ങിയത്. കൃഷി ഓഫീസറുടെയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ മണികണ്ഠന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടികളെയും അധ്യാപകരെയും വിവിധ ബാച്ചുകളായി തിരിച്ചാണ് കൃഷി. സീഡ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നുവര്‍ഷമായി സ്‌കൂള്‍ വളപ്പില്‍ വാഴക്കൃഷിയും പച്ചക്കറിക്കൃഷിയും മത്സ്യക്കൃഷിയും തുടരുന്നുണ്ട്.  

Print this news