ഭക്ഷണം പാഴാക്കുന്നതിനെതിരെ ചാരമംഗലം ഗവണ്‍മെന്റ്
ഡി.വി.എച്ച്.എസ്.എസ്.ലെ സീഡ് ക്‌ളബ് സംഘടിപ്പിച്ച
ബോധവത്ക്കരണ ക്‌ളാസില്‍ മാരാരി റിസോര്‍ട്ട്
ജനറല്‍ മാനേജര പി.സുബ്രഹ്മണ്യന്‍ ക്‌ളാസെടുക്കുന്നു
ചേര്‍ത്തല: സല്‍ക്കാരങ്ങളിലും മറ്റും പാഴാക്കുന്ന ഭക്ഷണത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തെ വിശക്കുന്ന വയറുകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണത്.
ഈ സാഹചര്യത്തില്‍ ഭക്ഷണം പാഴാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സീഡ്ക്‌ളബ് അംഗങ്ങള്‍ രംഗത്ത് ചാരമംഗലം ഗവണ്‍മെന്റ് ഡി.വി.എച്ച്.എസ്.എസ്.ലെ മാതൃഭൂമി സീഡ് ക്‌ളബ്ബ് ആണ് പാഴാക്കുന്നതിനെതിരെ ബോധവത്ക്കരണം നടത്തുന്നത്.
പ്രചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന ബോധവത്ക്കരണ ക്‌ളിന് മാരാരി റിസോര്‍ട്ട് ജനറല്‍ മാനേജര്‍ പി.സുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കി. പി.ടി.എ.പ്രസിഡന്റ് ജി.ഹരിദാസ് അധ്യക്ഷതവഹിച്ചു.
ഹെഡ്മാസ്റ്റര്‍ ടി.ജി.സുരേഷ് പ്രിന്‍സിപ്പല്‍ മേരിക്കുട്ടി സീനിയര്‍ അസിസ്റ്റന്റ് ജെ.ഷീല, സീഡ് കോഓര്‍ഡിനേറ്റര്‍ കെ.കെ.പ്രതാപന്‍, എം.ആര്‍.റോബിന്‍ എന്നിവര്‍ സംസാരിച്ചു.