കാവുകളും കുളവും തേടി പൂഴിക്കാട്ടെ സീഡ് പ്രവര്‍ത്തകര്‍

Posted By : ptaadmin On 4th January 2014


പന്തളം: പ്രകൃതിയുടെ വരദാനമായി കിട്ടിയ കാവുകളും തെളിനീരും ഉറവയും നല്‍കുന്ന കുളങ്ങളും തേടി പൂഴിക്കാട് ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ യാത്രചെയ്തു. കാവിലെ അപൂര്‍വ ജന്തുസസ്യജാലങ്ങളെ അവര്‍ അടുത്തറിഞ്ഞു.
ഇളംതോട്ടത്തുകാവ്, പാലപ്പള്ളില്‍കാവ്, പൂഴിക്കാട് അമ്പലക്കാവ്, കുണ്ടുംപാട്ട്കാവ്, കൊട്ടയ്ക്കാട്ട്കാവ് എന്നിവിടങ്ങളില്‍ കുട്ടികള്‍ പഠനം നടത്തി. പൂഴിക്കാട് ധര്‍മ്മശാസ്താ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പ്രൊഫ.കെ.വിജയന്‍, സെക്രട്ടറി ടി.എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. കാവ് ജന്തുസമൂഹത്തിന് വീടാണെന്നും കുളം കിണറ്റിലെ തെളിനീരുറവതരുമെന്നും അവര്‍ മനസ്സിലാക്കി.
സീഡ് പ്രവര്‍ത്തകരായ ശ്രീലക്ഷ്മി, ആര്യശിവന്‍, ആദിത്യ, ദേവിക, അനില, ഗ്രീഷ്മ, അഖില്‍, ബിപിന്‍, കണ്ണന്‍ എന്നീ വിദ്യാര്‍ഥികളും അധ്യാപകരായ ബി.വിജയലക്ഷ്മി, എസ്.അമ്പിളി, എം.ബി.ബിന്ദു എന്നിവരുമാണ് പഠനയാത്രയില്‍ പങ്കാളികളായത്.
 

Print this news