കാടിന്റെ മക്കളെ തേടി സീഡ് ക്ലബ്ബ് വീണ്ടും

Posted By : ptaadmin On 31st December 2013


കിടങ്ങന്നൂര്‍: കാടിന്റെ മക്കള്‍ക്കു മുന്നില്‍ കനിവിന്റെ കലവറയായി സീഡ് ക്ലബ്ബംഗങ്ങള്‍ വീണ്ടുമെത്തി. കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് മൂഴിയാറിലെ ആദിവാസിക്കുടുംബങ്ങള്‍ക്ക് അവശ്യവസ്തുക്കളും മരുന്നുമെത്തിച്ചത്.
സ്‌കൂളിലെ സീഡ് ക്ലബ്ബ് നടപ്പാക്കിയ 'സഹ്യസാന്ത്വനം' പദ്ധതിയുടെ മൂന്നാംഘട്ട യാത്രയായിരുന്നു മൂഴിയാറിലേത്.
ശബരിമല വനത്തിലെ ആദിവാസികള്‍ക്കായിരുന്നു പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളും നടപ്പാക്കിയത്.
ദുഷ്‌കരമായ പാതകള്‍ താണ്ടി മൂഴിയാര്‍ 40 നപ്രദേശത്തെത്തിയ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ആദിവാസികളുടെ തീരാദുരിതത്തിന്റെ കാഴ്ചകളാണുണ്ടായിരുന്നത്. ആഹാരക്കുറവും ആരോഗ്യനപ്രശ്‌നങ്ങളുംമൂലം ബുദ്ധിമുട്ടുന്ന 95 ആദിവാസികള്‍, പേരിലൊതുങ്ങുന്ന സര്‍ക്കാര്‍ സഹായങ്ങള്‍, വണ്ടിക്കൂലിക്കും മറ്റും പണമില്ലാത്തതിനാല്‍ അക്ഷരമറിയാനുള്ള ആനഗ്രഹങ്ങള്‍ മനസ്സിലൊതുക്കുന്ന കുട്ടികള്‍... ഇവിടെ നപ്രശ്‌നങ്ങള്‍ സീഡ് ക്ലബംഗങ്ങള്‍ നേരിട്ടു കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി.
സ്‌കൂളില്‍നിന്ന് പാചകം ചെയ്തു കൊണ്ടുചെന്ന ആഹാരസാധനങ്ങള്‍ അവര്‍ക്കൊപ്പമിരുന്ന് വിദ്യാര്‍ഥിസംഘം കഴിച്ചു. തുണി, ഭക്ഷണസാധനങ്ങള്‍, ഗോതമ്പുപൊടിയുള്‍പ്പെടെയുള്ള പൊടിയിനങ്ങള്‍ തുടങ്ങിയവ ആദിവാസികള്‍ക്കായി കുട്ടികള്‍ നല്‍കി.
 പഠനറിപ്പോര്‍ട്ട്, സീഡ് സംഘം പട്ടികജാതി വികസന വകുപ്പ് മന്ത്രി ജയലക്ഷ്മിക്ക് കൈമാറി.
 ആദിവാസികള്‍ക്കിടയിലെ വികസന വാഗ്ദാനങ്ങള്‍ വിലയിരുത്താന്‍ എത്തുമെന്ന ഉറപ്പോടെയാണ് വിദ്യാര്‍ഥികള്‍ കാടിറങ്ങിയത്.
പി.ടി.എ. നപ്രസിഡന്റ് ശിവന്‍കുട്ടിനായര്‍, നപ്രിന്‍സിപ്പല്‍ സി.ആര്‍.പ്രീത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ്ബാബു, ഹെഡ്മിനസ്ര്ടസ് ശ്യാമളാമ്മാ, അധ്യാപിക ലക്ഷ്മി, വിദ്യാര്‍ഥികളായ അഖില്‍മോഹന്‍, നപ്രിയാമോള്‍, ഏകാധ്യാപക വിദ്യാലയ അധ്യാപകന്‍ സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
 

Print this news