തട്ടയില്‍ എസ്.കെ.വി. യു.പി.സ്‌കൂളില്‍ ലൗ പ്ലാസ്റ്റിക് പദ്ധതി

Posted By : ptaadmin On 31st December 2013


പന്തളം: സ്‌കൂളം പരിസരവും പ്ലാസ്റ്റിക് വിമുക്തമേഖലയാക്കുന്നതിന്റെ ഭാഗമായി തട്ടയില്‍ എസ്.കെ.വി.യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ലൗ പ്ലാസ്റ്റിക് പദ്ധതി തുടങ്ങി.
        ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.വിദ്യാധരപ്പണിക്കര്‍ സ്‌കൂള്‍ എച്ച്.എം.ആര്‍. അനിതകുമാരിക്ക് പ്ലാസ്റ്റിക് സംഭരിക്കുന്നതിനുള്ള കാരിബാഗ് കൈമാറി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ജയാദേവി, എന്‍.എസ്.എസ്. പ്രതിനിധി സഭാംഗം എ.കെ.വിജയന്‍, മാതൃഭൂമി സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അനുരാജ് എന്നിവര്‍ പങ്കെടുത്തു.      പ്രഥമാധ്യാപിക ആര്‍.അനിതകുമാരി സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
 

Print this news