ചങ്ങനാശ്ശേരി: പ്ലാസ്റ്റിക്കിനെ സ്‌നേഹിക്കുന്നതിലൂടെ അതിന്റെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ സ്‌കൂള്‍പരിസരത്തുള്ള വീടുകളില്‍നിന്നു ശേഖരിക്കുന്നതിന് സീഡ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. സ്‌കൂള്‍പരിസരത്തുള്ള വീടുകളില്‍നിന്ന് പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനായി പെരുന്ന ഡോ. സക്കീര്‍ഹുസൈന്‍ സ്മാരക ഭാരതീയ വിദ്യാവിഹാറിലെ വിദ്യാര്‍ഥികളാണ് സീഡ് സന്ദേശവുമായി നാട്ടിലിറങ്ങിയത്. സീഡ് പോലീസുകാരായ അമല്‍ജിത്ത്, വി.എസ്.അനിഷ, മിഥുന്‍ അനൂപ്, നിഷ്മ, അഞ്ജിത, ആര്‍.ആര്‍ച്ച, അതുല്‍ജിത്ത്, പാര്‍വതി രാജേന്ദ്രന്‍, ജഗത്പ്രിയ, ആദില്‍, ജിതില്‍ ജനാര്‍ദനന്‍, സീഡ് റിപ്പോര്‍ട്ടര്‍ മനു ജെ. നായര്‍, സീഡ് ഫോട്ടോഗ്രാഫര്‍ സച്ചു ജോജന്‍, അധ്യാപകരും സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരുമായ സുറുമി പി. കബീര്‍, റസീനബീഗം, സിന്ധ്യ വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിങ്കള്‍, വെള്ളി ദിവസങ്ങള്‍ പ്ലാസ്റ്റിക് ശേഖരണത്തിനായി തിരഞ്ഞെടുത്തു.