വെളിയന്നൂര്‍:വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കിലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗ്രാമസഭാമെമ്പര്‍മാരുടെ പരിശീലനവേദിയില്‍ വന്ദേമാതരം സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിച്ച ലൗവ് പ്ലാസ്റ്റിക് പരിപാടി ശ്രദ്ധേയമായി.
കുടിവെള്ള സുരക്ഷിതത്വം, ശുചിത്വവും-മാലിന്യപരിപാലനവും എന്നീ വിഷയങ്ങളില്‍ ഗ്രാമസഭാമെമ്പര്‍മാരുടെ പരിശീലനവേദിയിലാണ് സീഡ് അംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി വിവരിച്ചത്. കുട്ടികള്‍ ശേഖരിച്ച വിവിധതരം പ്ലാസ്റ്റിക്കുകള്‍, അവയുടെ കാഠിന്യത്തിനും രൂപത്തിന്റേയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് ഇവര്‍ വിവരിച്ചു. സീഡ് ക്ലബ്ബ് ഭാരവാഹികളായ ശില്പ ഷാജി, ദേവു മുരളി, വിഷ്ണു കെ.യു.,ആനന്ദ്‌രാജ് എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്.
ലൗവ് പ്ലാസ്റ്റിക് പദ്ധതി പഞ്ചായത്ത്തലത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ്‌നമ്മ തോമസ് അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് പ്രത്യേക ഉപഹാരം നല്‍കി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ജഗദമ്മ ശശിധരന്‍, വത്സ രാജന്‍, പി.എ.രാജന്‍. സിബി ജോണ്‍, രാജു ജോണ്‍, ബിജു രാഘവന്‍, എം.എന്‍.രാമകൃഷ്ണന്‍ നായര്‍, സ്റ്റിമി വിത്സണ്‍, കുഞ്ഞുമോള്‍ റോയ്, കില പരിശീലകരായ പ്രൊഫ. കെ.പി.ജോസഫ്, ജോസ് ജോസഫ്, ജോണി കെ.ഐ., സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.