നിയമ ബോധവത്കരണ സെമിനാര്‍ നടത്തി

Posted By : klmadmin On 22nd December 2013


വെളിയം:ടി.വി.ടി.എം. എച്ച്.എസ്സില്‍ കൊട്ടാരക്കര ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും സീഡ് ക്ലബിന്റെയും നേതൃത്വത്തില്‍ നിയമ ബോധവത്കരണ സെമിനാര്‍ നടത്തി.
കൊല്ലം ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജഗദമ്മ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബി.സനല്‍കുമാര്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഖ എസ്., എഴുകോണ്‍ സി.ഐ. കെ.സദന്‍, പൂയപ്പള്ളി എസ്.ഐ. എച്ച്.മുഹമ്മദ്ഖാന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി രാജേന്ദ്രന്‍, അഡ്വ. ബി.ജി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റര്‍ ടി.ആര്‍.മുരളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനില്‍ പി.വര്‍ഗീസ് നന്ദിയും പറഞ്ഞു. ഗതാഗതനിയമങ്ങള്‍ സംബന്ധിച്ച് കൊട്ടാരക്കര അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ലെജിയും ഇന്ത്യന്‍ ഭരണഘടനയും നിയമവ്യവസ്ഥയും എന്ന വിഷയത്തില്‍ അഡ്വ. എന്‍.സതീഷ്ചന്ദ്രനും ക്ലാസ് നയിച്ചു.

Print this news