വിളവെടുപ്പ് ഉത്സവമാക്കി സീഡ് യൂണിറ്റ്

Posted By : klmadmin On 22nd December 2013


 കടയ്ക്കല്‍: കടയ്ക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ സീഡ് യൂണിറ്റ് സ്‌കൂള്‍ വളപ്പില്‍ ചെയ്ത പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു. ഹെഡ്മിസ്ട്രസ് സി.തങ്കമണി വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. കടയ്ക്കല്‍ കൃഷി ഓഫീസര്‍ സബിദ, കൃഷി അസിസ്റ്റന്റ് ഷിബു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടന്നത്.കൃഷിസ്ഥലം ഒരുക്കുന്നതുമുതല്‍ വിളവെടുപ്പ് വരെയുള്ള എല്ലാ ജോലികളും സീഡ് അംഗങ്ങളാണ് ചെയ്തത്. ചീര, വെണ്ട, പയര്‍, വെള്ളരി, മുളക്, കോളിഫ്‌ളവര്‍, കാബേജ്, അമര, വഴുതന, ചതുരപ്പയര്‍, തക്കാളി, മത്തന്‍, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്തത്. പൂര്‍ണ്ണമായും ജൈവവള പ്രയോഗമാണ് നടത്തിയത്. സ്‌കൂളില്‍ നടന്ന കലോത്സവത്തിന് സ്വന്തം വീട്ടുവളപ്പില്‍ കൃഷിചെയ്ത പച്ചക്കറികള്‍ പ്രത്യേക സംഭാവനയായി സീഡ് യൂണിറ്റ് നല്‍കി. 

Print this news