വളപട്ടണം: താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'മാതൃഭൂമീ' സീഡ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു.
പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം.വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വനമഹോത്സവ പരിപാടിയുടെ ഉദ്ഘാടനവും സ്‌കൂള്‍പരിസരത്ത് വൃക്ഷത്തൈ നട്ട് അദ്ദേഹം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.വി.നൗഷാദ് അധ്യക്ഷനായി. ടി.ബി.അബ്ദുള്‍സത്താര്‍ ഹാജി, പ്രൊഫ. കെ.മുഹമ്മദ്, പി.വി.രാംദാസ് എന്നിവര്‍ സംസാരിച്ചു.