ജലസംരക്ഷണ സന്ദേശവുമായി വെളിയം ടി.വി.ടി.എം.എച്ച്.എസിലെ സീഡ് വിദ്യാര്‍ഥികള്‍

Posted By : klmadmin On 15th December 2013


 വെളിയം: ടി.വി.ടി.എം.എച്ച്.എസിലെ സീഡ് കുടുംബാംഗങ്ങള്‍ ജലസംരക്ഷണ സന്ദേശമുയര്‍ത്തി ഭവനസന്ദര്‍ശനം നടത്തി. കരുതാം നാളേക്കിത്തിരി ജലം എന്നതായരുന്നു സന്ദേശം.
വെളിയം പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലെ 180 ഓളം വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. പ്ലക്കാര്‍ഡുകളുമേന്തി വിദ്യാര്‍ഥികള്‍ ലഘുലേഖ വിതരണം ചെയ്യുകയും ബോധവത്കരണ സന്ദേശം നല്‍കുകയും ചെയ്തു.
മഴക്കുഴി നിര്‍മ്മിക്കുക, തെങ്ങുകള്‍ക്ക് തടമെടുക്കുക, കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, ജലം മലിനമാക്കാതിരിക്കുക തുടങ്ങിയവയുടെ പ്രാധാന്യത്തെ ക്കുറിച്ച് സീഡ് അംഗങ്ങള്‍ ആളുകളുമായി സംവദിച്ചു.
പ്രഥമാധ്യാപകന്‍ മുരളി ടി.ആര്‍., സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി രാജേന്ദ്രന്‍, രമ എസ്., അനല്‍ പി.വര്‍ഗ്ഗീസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

Print this news