കൊല്ലം:കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐറ്റി.യു.സി) കൊല്ലം ജില്ലാ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. അവകാശപത്രികയും സമര്‍പ്പിച്ചു.
കടല്‍ ജെറ്റ് സര്‍വീസ്, സിമെന്റ് ഫാക്ടറി, സീ പ്ലെയിന്‍, തീരക്കടല്‍ കടല്‍പ്പാത, തീരക്കടല്‍ വാതക പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ ഉപേക്ഷിക്കുക, മണ്ണെണ്ണ ക്വാട്ട സബ്‌സിഡിയോടുകൂടി വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ 1000 രൂപയായി വര്‍ദ്ധിപ്പിക്കുക, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുക തുടങ്ങിയ 37 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ധര്‍ണ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് മുന്‍ എം.എല്‍.എ. എന്‍. അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു.
ടി.ലാല്‍ജി അദ്ധ്യക്ഷത വഹിച്ചു. കെ.രാജഗോപാലന്‍, യേശുദാസന്‍ എള്ളുവിള, പി.രഘുനാഥന്‍, ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.ടോമി സ്വാഗതം പറഞ്ഞു.