ചാല: കൃഷിയോട് കുട്ടികള്‍ക്ക് ആഭിമുഖ്യം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നട സെന്‍ട്രല്‍ യു.പി.സ്കൂള്‍ സീഡ് ക്ലബ് ചെമ്പിലോട് കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളില്‍ ആരംഭിച്ച പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടന്നു. പ്രഥമാധ്യാപകന് എം.വി.പ്രഭാകരന് വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. സ്കൂളിലെ 10 സെന്റ് സ്ഥലത്താണ് പൂര്‍ണമായും ജൈവവളം ഉപയോഗിച്ച് കൃഷിനടത്തിയത്. പയര്‍, വെണ്ട, വെള്ളരി, തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയവ കൃഷിചെയ്തു. പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിനുള്ള കറികള്‍ക്കായി ഉപയോഗിച്ചു. ചെമ്പിലോട് കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ കൃഷിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. ഇ.ബാലസുബ്രഹ്മണ്യന്, കെ.കെ.പ്രസന്ന, വി.പ്രദീപന്, ടി.വി.രാമകൃഷ്ണന് എന്നിവര്‍ നേതൃത്വംനല്കി.