സീഡ് ഹരിതസേന ഉദ്ഘാടന ചെയ്തു

Posted By : knradmin On 20th July 2013


 കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ് ഹരിതസേന പ്രവര്‍ത്തനം തുടങ്ങി. നഗരസഭ കൗണ്‍സിലര്‍ ജയസൂര്യന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ പി.ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് വി.കെ.ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി.എം.മുഹമ്മദ് അഷ്‌റഫ്, അധ്യാപകരായ കെ.പി.പുരുഷോത്തമന്‍, കെ.കെ.അശോകന്‍ എന്നിവര്‍ പങ്കെടുത്തു. മാതൃഭൂമി സീഡ് കോ.ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ടി.പി.സുരേഷ്ബാബു സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ ജിനല്‍കുമാര്‍ നന്ദിയും പറഞ്ഞു.
 
കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് നഗരസഭാ കൗണ്‍സിലര്‍ ജയസൂര്യന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
 

Print this news