മാതൃഭൂമി സീഡ്-കൃഷിവകുപ്പ് വിത്തുവിതരണം നടത്തി

Posted By : admin On 11th December 2013


  കോഴിക്കോട്: മാതൃഭൂമി സീഡും കൃഷിവകുപ്പും നടത്തുന്ന വിത്തുവിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. വിദ്യാര്‍ഥികളില്‍ കൃഷിയോടുള്ള താത്പര്യം വളര്‍ത്താനുദ്ദേശിച്ചാണ് പരിപാടി നടപ്പാക്കുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് മാതൃഭൂമി സീഡ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇതുമായി സഹകരിക്കാന്‍ കൃഷിവകുപ്പിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് അശോക് ശ്രീനിവാസ് അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ സി.കെ. രേണുകാദേവി, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ആര്‍. വിജയകുമാര്‍, പി.ടി.എ. പ്രസിഡന്റ് സുരേഷ്ബാബു, സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ സുജയ, ഹെഡ്മിസ്ട്രസ് ജയഷീല തുടങ്ങിയവര്‍ വിത്തുപായ്ക്കറ്റുകള്‍ വിതരണംചെയ്തു.    സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രമോദ്കുമാര്‍ സ്വാഗതവും സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സി.ബി. ബിനോജ് നന്ദിയും പറഞ്ഞു. 

Print this news