ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മനുഷ്യാവകാശ ക്ലബ്ബിന്റെയും സീഡ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ നെല്‍സണ്‍ മണ്ടേലയ്ക്ക് അനുശോചനം അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ പുഷ്പാര്‍ച്ചന നടത്തി. പ്രിന്‍സിപ്പല്‍ സി. മിനി ഉദ്ഘാടനം ചെയ്തു. റോബിന് വിന്‍സന്റ്, വിനുജ, സൂര്യ പി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, സ്നേഹ സതീഷ്, രഞ്ജിത രാജഗോപാല്‍, ഗായത്രി വാര്യര്‍, ഋഷികേശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.