ഇരിങ്ങാലക്കുട:നടവരമ്പ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം സീഡ് വളണ്ടിയേഴ്‌സ് പൊറത്തിശ്ശേരി മഹാത്മ യു.പി സ്‌കൂളുമായി സഹകരിച്ച് പ്ലാസ്റ്റിക് ബോധവല്‍ക്കരണം നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭൂമിയില്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികള്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും നോട്ടീസ് വിതരണം ചെയ്തു. സീഡ് കോ-ഓഡിനേറ്റര്‍മാരായ ബിജി, ദീപ, ഹെഡ്മിസ്ട്രസ്സ് ജിജി എന്നിവര്‍ നേതൃത്വം നല്‍കി.