കൂത്തുപറമ്പ് ഹൈസ്‌കൂളിലെ സീഡംഗങ്ങള്‍ 'കന്നിവിള' കൊയ്തു

Posted By : knradmin On 7th December 2013


 കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്‌കൂളിലെ സീഡംഗങ്ങളുടെ ഈവര്‍ഷത്തെ കൃഷിയിലെ കന്നിവിളവെടുപ്പ് നടന്നു. സ്‌കൂള്‍വയലിലെ കപ്പ വിളവെടുത്തുകൊണ്ട് കൃഷിമന്ത്രി കെ.പി.മോഹനന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചേന, ചേമ്പ്, കൂര്‍ക്ക, പൊടിക്കിഴങ്ങ്, കാച്ചില്‍ തുടങ്ങിയവയും വിളവെടുപ്പിന് പാകമായിട്ടുണ്ട്. കൃഷിയിലൂടെ ലഭിക്കുന്ന ഉത്പന്നങ്ങള്‍ സ്‌കൂളിലെ ഉച്ചഭക്ഷണപദ്ധതിയില്‍ ഉപയോഗിക്കാനാണ് സീഡംഗങ്ങളുടെ തീരുമാനം. നെല്‍ക്കൃഷിയിലൂടെ ലഭിച്ച വിളവ് 4,500ലേറെ പേര്‍ക്ക് പുത്തരിസദ്യയായി നല്‍കി. കൂത്തുപറമ്പ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍, മട്ടന്നൂര്‍ സച്ചിദാനന്ദ ബാലമന്ദിരം, പാലാപറമ്പ് സ്‌നേഹനികേതന്‍, തൊക്കിലങ്ങാടി പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുത്തരിസദ്യ നല്‍കിയത്. ബാക്കിയുള്ള വിളവ് വിത്തിനായി സൂക്ഷിച്ചു.

വിളടെുപ്പ് ഉദ്ഘാടനച്ചടങ്ങില്‍ കൂത്തുപറമ്പ് കൃഷിഓഫീസര്‍ സുജ കാറാട്ട്, വാര്‍ഡ് കൗണ്‍സിലര്‍, പി.ഷൈജ, ഒ.ദാസന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കൂന്നുമ്പ്രോന്‍ രാജന്‍, മേപ്പാടന്‍ ഗംഗാധരന്‍, ബി. ജയരാജന്‍,    വിദ്യാര്‍ഥികളായ പി.അഖിലേഷ്, അസറുദ്ദീന്‍, ജിബിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

Print this news