കൂത്തുപറമ്പ്: കാടിനെക്കുറിച്ച് പഠിക്കാന്‍ സീഡംഗങ്ങള്‍ പ്രകൃതിപഠനയാത്ര നടത്തി. കണ്ണവം യു.പി.സ്‌കൂളിലെ 52 സീഡംഗങ്ങളും അധ്യാപകരും വനപാലകരും ചേര്‍ന്ന് കണ്ണവം പന്ന്യോട്ടുമലയും ചെറുവാഞ്ചേരിയിലെ സോഷ്യല്‍ ഫോറസ്ട്രിയുടെ നക്ഷത്രവന ഉദ്യാനവും സന്ദര്‍ശിച്ചു.
വനത്തിനകത്തെ ജൈവവൈവിധ്യങ്ങളും വിവിധതരം ചിത്രശലഭങ്ങളും വിദ്യാര്‍ഥികള്‍ക്ക് കൗതുകക്കാഴ്ചയായി. കണ്ണവം ഫോറസ്റ്റ് റെയിഞ്ചര്‍ കെ.പ്രേമന്‍ പഠനയാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു.
ഫോറസ്റ്റര്‍ പി.ശശിധരന്‍, കെ.ഗീത, രാജന്‍ വേങ്ങാട് എന്നിവര്‍ ക്ലാസെടുത്തു. സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ഭാസ്‌കരന്‍, പി.വി.ഗീത, കെ.ഷെറിന, കെ.രാജു, വി.കെ.ശാക്കിറ, കെ.അല്‍ത്താഫ് എന്നിവര്‍ നേതൃത്വം നല്‍കി.