പാനൂര്‍: പകര്‍ച്ചവ്യാധികള്‍ക്കെതിരെ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരായ റെഡ് ക്രോസ്, സ്‌കൗട്ട് വിദ്യാര്‍ഥികള്‍ ബോധവത്കരണം നടത്തി.
പാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, ബസ്സ്റ്റാന്‍ഡ്, ബസ്സുകള്‍, ലക്ഷംവീട് കോളനി എന്നിവിടങ്ങളിലാണ് 11 ഗ്രൂപ്പുകളായി ബോധവത്കരണം നടത്തിയത്.
പാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌നഴ്‌സ് സൈനബ, സി.വി.അബ്ദുല്‍ജലീല്‍, സരീഷ് രാംദാസ്, പി.ഷീന, പി.അജേഷ്, വി.വി.രാജേഷ്, കെ.രാജേഷ് എന്നിവര്‍ സംസാരിച്ചു. വൃന്ദ അശോക്, അക്ഷത, മേഘ ചന്ദ്രന്‍, അര്‍ജുന്‍ദാസ്, ആര്യശ്രീ, അനുശ്രീ, ഉണ്ണിമായ എന്നിവര്‍ നേതൃത്വം നല്കി.