സീഡ് അംഗങ്ങള്‍ പൊതിച്ചോറ് വിതരണം ചെയ്തു

Posted By : tcradmin On 7th December 2013


വടക്കാഞ്ചേരി: ഗവ. ഗേള്‍സ് സ്‌കൂളിലെ സീഡ് അംഗങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതിച്ചോറ് വിതരണം ചെയ്തു. സ്വന്തം വീടുകളില്‍നിന്നും കൊണ്ടുവന്ന 150 ഭക്ഷണപ്പൊതികള്‍ വടക്കാഞ്ചേരി ജില്ലാ ആസ്​പത്രിയിലെ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് നല്‍കിയത്. ആസ്​പത്രി സൂപ്രണ്ട് ഡോ. ഒ. അജിത്ത്, പി.ടി.എ. പ്രസിഡന്റ് ഉമ്മര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അജിത്കുമാര്‍ മല്ലയ്യ, കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ വി.വി. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.എന്‍. ശാന്ത പരിപാടിക്ക് നേതൃത്വം നല്‍കി. 

Print this news