ശ്രീകണ്ഠപുരം: കാര്‍ഷികസംസ്‌കാരം വീണ്ടെടുക്കാനുള്ള നെടുങ്ങോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബിന്റെ മൂന്നാംഘട്ട പദ്ധതിക്ക് തുടക്കമായി. നെടുങ്ങോം പാടശേഖരത്തില്‍ അര ഏക്കര്‍ സ്ഥലത്താണ് സീഡ് കൃഷി ഇറക്കുന്നത്. നെടുങ്ങോം പാടശേഖരസമിതി, സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ്. കാര്‍ഷിക ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി.
നെടുങ്ങോം പ്രദേശത്തെ നാനൂറോളം വീടുകളില്‍ വിഷമുക്ത പച്ചക്കറിക്കൃഷിയും സ്‌കൂളില്‍ പച്ചക്കറിക്കൃഷി തോട്ടവും സീഡ് നടത്തുന്നുണ്ട്.
ഞാറുനടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിവര്‍ഗീസ്, കൃഷി ഓഫീസര്‍ എ.സുരേന്ദ്രന്‍, പി.വി.കുഞ്ഞിക്കണ്ണന്‍, കെ.എ.എത്സമ്മ, കെ.വി.മോഹനന്‍, തങ്കമണി, പി.വി.വിനോദ്, ബെന്നി കൂര്യന്‍, ഓമന, പുഷ്പ, കൃഷ്ണന്‍, കെ.രാഘവന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.