കൊട്ടാരക്കര: മൈലം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് യൂണിറ്റിന്റെ 'ലവ് പ്ലാസ്റ്റിക്ക്' പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം മാതൃഭൂമി റിസര്‍ച്ച് മാനേജര്‍ ജയപ്രകാശ് നിര്‍വഹിച്ചു. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗത്തെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നടത്തി. പ്രിന്‍സിപ്പല്‍ എന്‍.ഉദയകുമാര്‍, പ്രധാനാധ്യാപിക പി.എ.മല്ലിക, ജില്ലാ സീഡ് എക്‌സിക്യൂട്ടീവ് ഷഫീക്ക്, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജി.എസ്.രവിഛന്ദ്, പി.ഗീതമ്മ അമ്മ, സീഡ് റിപ്പോര്‍ട്ടര്‍മാരായ നിമിഷ്, അമല്‍കൃഷ്ണന്‍, സീഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.