കൊട്ടാരക്കര: ജവഹര്‍ നവോദയ വിദ്യായലത്തിലെ സീഡ് അംഗങ്ങള്‍ പാണ്ടിവയല്‍ പാടശേഖരത്തിലെ 60 സെന്റ് വയലില്‍ ഒറ്റഞാര്‍ കൃഷിയുടെ ഭാഗമായി ഞാറുനടല്‍ ആരംഭിച്ചു. കൊട്ടാരക്കര സീഡ്ഫാം വിത്തുത്പാദനത്തിനായി ആവിഷ്‌കരിച്ച പദ്ധതിയില്‍ അത്യുത്പാദനശേഷിയുള്ള 'പ്രത്യാശ' ഞാറാണ് നട്ടത്.
12 ദിവസം പാകമായ നെല്‍ച്ചെടികള്‍ 25 ന്ദ 25 സെ.മീ. അകലത്തില്‍ നട്ടുപിടിപ്പിച്ചാണ് കൃഷി. ഇതില്‍നിന്ന് ഉത്പാദപിക്കുന്ന നെല്‍വിത്ത് വിവിധ പാടശേഖരങ്ങളില്‍ കൃഷിക്കായി കര്‍ഷകരിലെത്തിക്കുകയാണ് സീഡ്ഫാം ചെയ്യുന്നത്. ഞാറുനടലിന്റെ ഉദ്ഘാടനം സീഡ്ഫാം സീനിയര്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ഗീതാകുമാരി നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ സ്റ്റാന്‍ലി കെ.ജോര്‍ജ്, അജികുമാര്‍, മാത്യു ജോണ്‍, ഗണേഷ്, സുരേഷ് ലൂക്കോസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രദീപ്കുമാര്‍ വി., ടി.എം.രാമചന്ദ്രന്‍, സുധീര്‍ വി., എസ്.വിജയ എന്നിവരും നൂറോളം കുട്ടികളും പങ്കെടുത്തു.