ചടയമംഗലം: വെള്ളൂപ്പാറ ഗവ.യു.പി.എസ്സിലെ, നാളേക്കിത്തിരി ഊര്‍ജ്ജം പദ്ധതിയുടെ ഭാഗമായി സീഡ് വിദ്യാര്‍ഥികള്‍ ഊര്‍ജ്ജസന്ദേശം പകര്‍ന്ന് ഭവനസന്ദര്‍ശനം നടത്തി.
വൈദ്യുതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ വീടുകളിലെ വൈദ്യുതി ഉപയോഗം ഇരുപത് ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.
വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേ, ബോധവത്കരണം, സെമിനാര്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തി. സീഡ് വളണ്ടിയര്‍മാര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പത്ത് കല്പനകള്‍ വായിച്ച് ബോധവത്കരണം നടത്തി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എസ്.ഫസിലുദ്ദീന്‍, കോ-ഓര്‍ഡിനേറ്റര്‍ യു.പുഷ്പാംഗദന്‍, സയന്‍സ് ക്ലബ് കണ്‍വീനര്‍ ജി.ആര്‍.ഗീത, അശ്വതി, എസ്.നജിം തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.