ഇരിങ്ങാലക്കുട: വാഴ ഉല്‍പ്പന്നങ്ങളുമായി സീഡ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പ്രദര്‍ശനം വ്യത്യസ്തമായി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് പുതുമയാര്‍ന്ന പ്രദര്‍ശനം ഒരുക്കിയത്.
വാഴപ്പിണ്ടി ജൂസ്, അച്ചാര്‍, തോരന്‍, വാഴപ്പഴം ഉപയോഗിച്ചുള്ള ബജ്ജി, ഷെയ്ക്, പായസം, പഴംപൊരി, കായത്തൊലി ഉപയോഗിച്ചുള്ള തോരന്‍, കൊടപ്പന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്. വാഴ പോളകൊണ്ടുണ്ടാക്കിയ പാത്രങ്ങളും വാഴ നീരുകൊണ്ടുണ്ടാക്കിയ വ്യത്യസ്ത ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. ഓരോ വിഭവങ്ങളുടേയും പേരുകളും, അതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍, ഔഷധഗുണങ്ങള്‍ എന്നിവയും പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. സീഡ് കോ-ഓഡിനേറ്റര്‍ ഒ.എസ് ശ്രീജിത്ത്, ശരത് പീറ്റര്‍, സാന്ദ്ര പി.എസ്, ആതിര മേനോന്‍, ഗായത്രി വാര്യര്‍, അശ്വിനിവി, കീര്‍ത്തി സി.ബി, റ്റിന്‍സി ആന്റണി, സ്‌നേഹ സന്തോഷ്, ദ്യശ്യ മേനോന്‍, പാര്‍വ്വതി എസ്. വല്ലഭന്‍, നാജിയ ടി.എ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.