ലവ് പ്ലാസ്റ്റിക് പദ്ധതി ഭാരതീയ വിദ്യാവിഹാറില്‍ തുടങ്ങി

Posted By : ktmadmin On 28th November 2013


കോട്ടയം: ഭൂമിയുടെ രക്ഷയ്ക്കായ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാത്ത നാളേയ്ക്കായ്, ഡോ. സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ഭാരതീയ വിദ്യാവിഹാര്‍ മാതൃഭൂമി സീഡ് 'ലവ് പ്ലാസ്റ്റിക് പ്രോജക്ട്' ഉദ്ഘാടനം ചെയ്തു.
കോട്ടയം ഡോ. സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ കെ.എ. ലത്തീഫ് ലൗ പ്ലാസ്റ്റിക് ബാഗുകള്‍ സീഡ് പോലീസിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. സീഡ് റിപ്പോര്‍ട്ടര്‍ മനു ജെ. നായര്‍ അധ്യക്ഷത വഹിച്ചു. സീഡ് കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ യു.സി. അനുരാജ് സീഡ് പ്രവര്‍ത്തകര്‍ക്കായി ലൗ പ്ലാസ്റ്റിക് പദ്ധതി വിശദീകരിച്ചു.
പ്രിന്‍സിപ്പല്‍ വി.ടി. ഉണ്ണികൃഷ്ണന്‍, സീഡ് പോലീസ് അനീഷ വി.എസ്. എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളായ അമല്‍ജിത്ത്, അതുല്‍ജിത്ത്, ആര്‍ച്ച ആര്‍., മിഥുന്‍ അനൂപ്, ജിതിന്‍ ജനാര്‍ദ്ദനന്‍, ആദില്‍ നാസര്‍, അധ്യാപകരായ റസീന ബീഗം, സുറുമി പി.കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


 

Print this news