ഇരിങ്ങാലക്കുട : കലോത്സവവേദിയില്‍ സീഡ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരോഗ്യപരിശോധന നടത്തി. ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവവേദിയായിരുന്ന പറപ്പൂക്കര പി.വി.എസ്. എച്ച്.എസ്.എസിലാണ് ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ മത്സരാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യനിലവാരം പരിശോധിച്ചത്.
തൂക്കം കുറവുള്ളവര്‍ കൂടുതല്‍ പോഷകാഹാരം കഴിക്കണമെന്നും കൂടുതലുള്ളവര്‍ ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ശീലമാക്കണമെന്നുമുള്ള ലഘുലേഖകളും വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്തു. നാനൂറോളം പൊതുജനങ്ങളുടെ ബി.എം.ഐ. വിദ്യാര്‍ത്ഥികള്‍ പരിശോധിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, നൂറിന്‍ റിയ, അതുല്‍ ജയന്‍, ഐസക്ക് ചാക്കേരി, നിഥിന്‍ വിന്‍സന്റ്, വിഷ്ണു കെ.എ., അശ്വനി വില്‍സന്‍, ആതിര മേനോന്‍, മരിയ സി.ബി., രാമനാഥന്‍, ഋഷികേശ്, രഘുരാമന്‍, അര്‍ജ്ജുന്‍ പി. നന്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.