സീഡിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍

Posted By : tcradmin On 25th November 2013


ഇരിങ്ങാലക്കുട: ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചും സീഡിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ പടിയൂര്‍ പി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാരദ ക്ലാസ്സെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ പി. ശ്രീദേവി, പ്രിന്‍സിപ്പല്‍ ബിനി, ആര്‍ച്ച ഗിരിഷ്, കീര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.

Print this news