കാഞ്ഞങ്ങാട്: ജനകീയ കൂട്ടായ്മയിലൂടെ ജലമലിനീകരണം തടഞ്ഞ് ജലസംരക്ഷണം സാധ്യമാണെന്ന കുട്ടികളുടെ കണ്ടെത്തലിന് അംഗീകാരം.
എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങളായ കുട്ടികള്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ നടപ്പാക്കിയ തോടുസംരക്ഷണ പ്രോജക്ടാണ് ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടിയത്. വിദ്യാര്‍ഥികളായ എം.ശ്രീലക്ഷ്മി, ദിബിന്‍ രാജ് എന്നിവരാണ് 'ജലസംരക്ഷണം ജലസ്രോതസ്സുകളുടെ പുരുജ്ജീവനത്തിലൂടെ' എന്ന പ്രോജക്ട് തയ്യാറാക്കിയത്.
സ്‌കൂളിനുസമീപത്തെ വട്ടക്കുളം നെല്ലിക്കാട്ട് തോട് സന്ദര്‍ശിച്ച ശേഷമാണ് പ്രോജക്ടിന് രൂപം കൊടുത്തത്.
കുട്ടികളുടെ കണ്ടെത്തലിനെത്തുടര്‍ന്ന് കാരാട്ടുവയല്‍-അതിയാമ്പൂര്‍ ജനകീയ തോടുസംരക്ഷണസമിതി രൂപംകൊണ്ടു.
സമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയതോടെ ലഘുലേഖാ പ്രചാരണം, ഗൃഹസന്ദര്‍ശനം, സംവാദങ്ങള്‍, അഭിമുഖം തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു.
അധ്യാപകരായ തങ്കമണി, അനിത എന്നിവര്‍ കുട്ടികള്‍ക്ക് സഹായം ചെയ്തു.