പിലാത്തറ: കാര്‍ഷികരംഗത്തെ വൈവിധ്യങ്ങളും പുരാതന തച്ചുശാസ്ത്ര ശില്പചാരുതയും കണ്ടാസ്വദിച്ച് വിദ്യാര്‍ഥികള്‍ സഹപാഠിയുടെ ഭവനത്തിലേക്ക് പഠനപ്രവര്‍ത്തന യാത്ര നടത്തി. കണ്ടോന്താര്‍ ഇടമന യു.പി.സ്‌കൂള്‍ സീഡ് ക്ലബാണ് പാരമ്പര്യത്തിന്റെ പ്രൗഡി കാത്തുസൂക്ഷിക്കുന്ന നാലുകെട്ട് കാണാന്‍ സഹപാഠി അമര്‍ജിത്ത് വിക്രമിന്റെ ഇല്ലത്തെത്തിയത്. പ്രമുഖ കര്‍ഷകനും സ്‌കൂള്‍ മാനേജരുമായ കൈതപ്രത്തെ ഇടമന ത്രിവിക്രമന്‍ നമ്പൂതിരിയുടെ നാല്‌കെട്ട് തറവാടും വിശാലമായ കൃഷി സ്ഥലങ്ങളും പഠനസംഘം ചുറ്റിക്കണ്ടു. വിശാലമായ പച്ചക്കറിതോട്ടം, ടെറസ്സ് കൃഷി, ജലസേചന രീതികള്‍, ബയോഗ്യാസ്, മണ്ണിരവളം, പശുവളര്‍ത്തല്‍ ഫാം എന്നിവയെക്കുറിച്ച് ത്രിവിക്രമന്‍ നമ്പൂതിരിയില്‍നിന്ന് കുട്ടികള്‍ ചോദിച്ചറിഞ്ഞു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.കെ.ദാമദോരന്‍, ഇ.ഗോവിന്ദന്‍, വി.കെ.വീണ എന്നിവര്‍ നേതൃത്വം നല്‍കി.