കണ്ണൂര്‍: മാടായിപ്പാറയിലെ ജൈവവൈവിധ്യങ്ങള്‍ അടുത്തറിയാന്‍ തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ മാടായിപ്പാറയിലെത്തി. പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ റാഫി ചര്‍ച്ചമ്പലപ്പള്ളി മാടായിപ്പാറയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ച് ക്ലാസെടുത്തു. സുക്കുബിയ പൂക്കളും, മഞ്ഞ നിറത്തിലുള്ള ചേറണിയും അദ്ദേഹം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. കമാന്‍ഡര്‍, പൊട്ടുവെള്ളാട്ടി, ഉന്മാദിനി തുടങ്ങിയ പൂമ്പാറ്റകള്‍, ചക്കിപ്പരുന്തുകള്‍, കൃഷ്ണപ്പരുന്തുകള്‍ എന്നിവ കുട്ടികള്‍ക്ക് കൗതുകമുള്ള കാഴ്ചയായി.