എന്നും മുന്നില്‍ കൊട്ടിലയിലെ കുട്ടികള്‍

Posted By : knradmin On 20th July 2013


 കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2012-2013 വര്‍ഷത്തെ മികച്ച രണ്ടാമത്തെ സീഡ് ഹരിത വിദ്യാലയ പട്ടം നേടിയ കൊട്ടില ഗവ.എച്ച്.എസ്.എസിന്റെ പ്രവര്‍ത്തനങ്ങല്‍ മാതൃകാപരമായിരുന്നു. 

   കൊട്ടിലയിലും പരിസരങ്ങളിലുമുളള എല്ലാ പ്രവര്‍ത്തനങ്ങളിലും നടത്തിയ ഇടപെടലുകള്‍ സ്‌കൂളിനെ നാടുമായി ബന്ധിപ്പിച്ചു.   
 സീഡ് കോ ഓര്‍ഡിനേറ്റര്‍ എ. നാരായണനും കുട്ടികളും ഞാറ് നട്ടും വിളവെടുത്തും പുത്തരിപായസം കഴിച്ചും നാടിന്റെ ഭാഗമായി. കാര്‍ഷികവൃത്തിയുടെ ഭിന്നമുഖങ്ങള്‍ അറിയാന്‍ ശ്രമിച്ച സീഡ് അംഗങ്ങള്‍ മാടായിപ്പാറ മുതല്‍ അതിരപ്പിളളി വരെയെത്തി. വേദനയനുഭവിക്കുന്ന ഒട്ടേറെ സഹജീവികള്‍ക്ക് സഹായവുമായെത്തിയ ഇവര്‍ നെല്‍വയല്‍ നികത്തലിനെതിരെയുളള സമരത്തിന്റെ മുന്നണിപ്പോരാളികളായി. കണ്ണൂരിലെ പരിസ്ഥിതിപ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ഇവരൊരുക്കിയ ഡോക്യുമെന്ററി 'നേര്‍ക്കാഴ്ച ' ചരിത്രഭൂമികളിലൂടെ നടന്നും അനുഭവസമ്പന്നരെ കണ്ടെത്തിയും പുതിയ വിദ്യാഭ്യാസരീതികള്‍ സ്വായത്തമാക്കുന്നതിലും കൊട്ടിലയിലെ 'സീഡ് ' അംഗങ്ങള്‍ മികവുകാട്ടി. 
 
   പ്രധാനാധ്യാപകന്റെയും പ്രിന്‍സിപ്പലിന്റെയും അകമഴിഞ്ഞ പിന്തുണയാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് സീഡ് അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയും.              
 
 

Print this news