Category : Seed
തൃപ്രയാര്‍: കടലാമകള്‍ മുട്ടയിടാന്‍ വരുന്ന കഴിമ്പ്രം കടപ്പുറത്ത് ഒത്തുകൂടി, കടലാമയുടെ രൂപത്തില്‍ നിന്ന് അവര്‍ കടലാമ സംരക്ഷണപ്രതിജ്ഞ ചൊല്ലി. മാതൃഭൂമി സീഡ് ഏറ്റെടുത്ത 'കടലാമക്കൊരു കൈത്തൊട്ടിലി'ന്റെ ജില്ലാതല ഉദ്ഘാടനം നടന്ന കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് കടപ്പുറത്തെത്തി കടലാമകളെ സംരക്ഷിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയത്.