Category : Seed
കിടങ്ങൂര്‍: മാതൃഭൂമി സീഡ് ഹരിതവിദ്യാലയം ജില്ലാതല വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലകളില്‍ നിന്നുള്ള വിജയികളായ സ്‌കൂളുകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു. വരുംതലമുറയ്ക്ക് കൈമാറാനുള്ള ഏറ്റവും നല്ല സമ്മാനമായി പ്രകൃതിയെ കാത്തുസൂക്ഷിക്കണമെന്ന് സതീഷ് ബിനോ പറഞ്ഞു. നല്ലഭാവിക്കായി നിശ്ചയദാര്‍ഢ്യം കൈമുതലാക്കാന്‍ കുട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് കോട്ടയം റെയ്ഞ്ച് ഓഫീസര്‍ പ്രിയ ടി.ജോസഫ്, കോട്ടയം ഡി.ഡി.ഇ. ഇന്‍ചാര്‍ജ് പി.പി.പോള്‍, ഫെഡറല്‍ ബാങ്ക് കിടങ്ങൂര്‍ ബ്രാഞ്ച് മാനേജര്‍ എന്‍.കെ.ജോസഫ്, സ്‌കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വാലേല്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. മാതൃഭൂമി കോട്ടയം സീനിയര്‍ റീജണല്‍ മാനേജര്‍ എസ്.രാജേന്ദ്രപ്രസാദ് സ്വാഗതവും സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എ.ബാബു നന്ദിയും പറഞ്ഞു