Category : Seed
കൂത്തുപറമ്പ്: സീഡ് ക്ലബ്ബുകള്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃഷിവകുപ്പിന് മാതൃകയാണെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുന്ന വിദ്യാലയങ്ങള്‍ക്ക് മാതൃഭൂമി സീഡ്, കൃഷിവകുപ്പുമായി ചേര്‍ന്ന് നല്‍കുന്ന അഗ്രി എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സീഡ് കുട്ടികളുടെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഓര്‍മപ്പെടുത്തലാണ്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും അവര്‍ അതിനുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. കേരളത്തെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളും ജൈവകൃഷിയിലേക്ക് വരുന്നതില്‍ നമുക്ക് അഭിമാനിക്കാം. ജൈവകൃഷിവ്യാപനത്തില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. അതില്‍ മാതൃഭൂമിയുടെ സ്ഥാനം ഏറ്റവും മുകളിലാണെന്നും മന്ത്രി പറഞ്ഞു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രിയില്‍നിന്ന് ഒന്നാംസ്ഥാനം കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടാംസ്ഥാനം ആലപ്പുഴയിലെ മണ്ണഞ്ചേരി ഗവ. എച്ച്.എസ്സും മൂന്നാംസ്ഥാനം കോട്ടയത്തെ കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ്സും ഏറ്റുവാങ്ങി. വിജയികള്‍ക്ക് യഥാക്രമം 50,000, 30,000, 20,000 രൂപയും ട്രോഫിയും ലഭിച്ചു. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. തലശ്ശേരി ഡി.ഇ.ഒ. കെ.കെ.ശോഭന, കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടര്‍ എ.കെ.വിജയന്‍, സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍, പ്രസിഡന്റ് കെ.ബാലന്‍, പി.ടി.എ. പ്രസിഡന്റ് പി.സുനില്‍കുമാര്‍, ഫെഡറല്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ വി.ഒ.പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള് പ്രിന്‍സിപ്പല്‍ പി.കെ.ചന്ദ്രമതി സ്വാഗതവും മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് നന്ദിയും പറഞ്ഞു.