Category : Seed
എളയാവൂര്‍: ലോക പേപ്പട്ടിവിഷബാധവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എളയാവൂര്‍ സി.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലാസ് സംഘടിപ്പിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഡോ. പി.വി.മോഹനന്‍ ക്ലാസുകള്‍ നയിച്ചു. പ്രഥമാധ്യാപകന്‍ പി.പി.സുബൈര്‍ അധ്യക്ഷതവഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, കെ.വി.സുധീഷ്, ടി.പി.വിനയകൃഷ്ണന്‍, കെ.പി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.