Category :
എടക്കാട്: മാതൃഭൂമി സീഡ് ദൗത്യത്തിന്റെ ഭാഗമായി കൃഷിവകുപ്പുവഴി വിദ്യര്‍ഥികള്‍ക്ക് പച്ചക്കറിവിത്ത് നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഊര്‍പ്പഴശ്ശിക്കാവ് യു.പി. സ്‌കൂളില്‍ നടന്നു. സ്‌കൂള്‍മുറ്റത്തെ സപ്പോട്ടമരത്തിന്റെ ചുവട്ടില്‍ നടന്ന ചടങ്ങില്‍ എടക്കാട് കൃഷി അസി.ഡയറക്ടര്‍ വി.കെ.രാമദാസ് കുട്ടികള്‍ക്ക് വിത്ത് കൈമാറി. വെണ്ടയും വഴുതിനയും പയറും ചീരയും മുളകും തുടങ്ങി വിവിധയിനം വിത്തുകളുടെ പായ്ക്കറ്റ് മത്തനിലയിലും കൂവയിലയിലും പൊതിഞ്ഞാണ് കൈമാറിയത്. ഇവ നട്ടുനനച്ച് വളര്‍ത്തി കൃഷിയുടെ നേരറിവുകള്‍ കുട്ടികള്‍ സമൂഹത്തിന് മുഴുവന്‍ പകര്‍ന്നുനല്‍കണമെന്ന് രാമദാസ് പറഞ്ഞു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പൗലോസ് അധ്യക്ഷതവഹിച്ചു. എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കെ.നായര്‍ മുഖ്യാതിഥിയായിരുന്നു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍, എടക്കാട് പഞ്ചായത്തംഗം സി.ഭാനുമതി, സ്‌കൂള്‍ മാനേജര്‍ കെ.വി.കരുണാകരന്‍, പി.ടി.എ. പ്രസിഡന്റ് പി.പി.സതീശന്‍, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.ഹര്‍ഷ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ കെ.വി.ദിലീപ്കുമാര്‍ സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. വിത്തുകള്‍ ലഭിക്കുന്നതിന് സീഡ് സ്‌കൂള്‍ അധികൃതര്‍ക്ക് 7034354089 എന്ന നമ്പറില്‍ ബന്ധപ്പെടാം.