Category : Seed
കാസര്‌കോട്: മാതൃഭൂമി സീഡ് കൃഷിവകുപ്പിന്റെ സഹകരണത്തോടെ വിദ്യാര്ഥികള്ക്ക് പച്ചക്കറിവിത്ത് നല്കുന്നതിന്റെ വിതരണോദ്ഘാടനം പ്രിന്‌സിപ്പല് അഗ്രികള്ച്ചറല് ഓഫീസര് ഇന് ചാര്‍ജ് പി.പ്രദീപ്കുമാറും ഫെഡറല് ബാങ്ക് കാസര്‌കോട് ശാഖ സീനിയര് മാനേജര് ഇ.ബൈജു ജോണും ചേര്ന്ന് നിര്വഹിച്ചു. മഡോണ സ്‌കൂളില് നടന്ന ചടങ്ങില് മാതൃഭൂമി കണ്ണൂര് യൂണിറ്റ് മാനേജര് ജോബി പി.പൗലോസ് അധ്യക്ഷതവഹിച്ചു. മാതൃഭൂമി കാസര്‌കോട് ചീഫ് കറസ്‌പോണ്ടന്റ് കെ.ബാലകൃഷ്ണന്, മഡോണ എ.യു.പി. സ്‌കൂള് പ്രഥമാധ്യാപിക റവ. സിസ്റ്റര് റോഷ്‌ന, സീഡ് ക്ലബ് ലീഡര് ജിഷ്ണു ജയചന്ദ്രന് എന്നിവര് പ്രസംഗിച്ചു