Category : Seed
തൃത്തല്ലൂര്‍: മാതൃഭൂമി സീഡിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹരിത വിദ്യാലയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. തൃത്തല്ലൂര്‍ യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. റവന്യു ജില്ലയിലെ ഹരിത പുരസ്‌കാരങ്ങളും സീസണ്‍ വാച്ച് പുരസ്‌കാരങ്ങള്‍, സ്‌പെഷല്‍ ജൂറി പുരസ്‌കാരങ്ങള്‍, മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവയാണ് നല്‍കിയത്. മാതൃഭൂമി തൃശ്ശൂര്‍ യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ഡി.എഫ്.ഒ. ജോര്‍ജ് പി. മാത്തച്ചന്‍, ഫെഡറല്‍ ബാങ്ക് എ.ജി.എം. കെ.കെ. ജോര്‍ജ്ജ്, സംസ്ഥാന വിത്തു വികസന അതോറിറ്റി അഡീഷണല്‍ ഡയറക്ടര്‍ ഒനില്‍ കെ.ജെ. തളിക്കുളം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷേര്‍ളി, പി.ടി.എ. പ്രസിഡന്റ് എ.എ. ജാഫര്‍, പ്രധാന അധ്യാപിക സി.ബി. ഷിജ, സീസണ്‍ വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍ സ്വാഗതവും സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ദീപന്‍ നന്ദിയും പറഞ്ഞു. ക്ലൂബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് മനോജ് കമ്മത്തിന്റെ ഗാനാലാപനവും പുരസ്‌കാര സമര്‍പ്പണത്തിനുശേഷമുള്ള സ്‌കൂളിലെ ഔഷധോദ്യാന സന്ദര്‍ശനവും വേറിട്ട അനുഭവമായി.