മാതൃഭൂമി സീഡ് പത്തനംതിട്ട ജില്ലയിലെ പച്ചക്കറിവിത്ത് വിതരണം തുടങ്ങി

By : ptaadmin On 22nd September 2015

Category : Seed

തിരുവല്ല: മാതൃഭൂമി സീഡ് പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകളില്‍ പച്ചക്കറിവിത്ത് വിതരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്‌കൂളില്‍ കൃഷി ഓഫീസര്‍ രത്‌നരാജ് നിര്‍വഹിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പന്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ടി.ഗീത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്.ജയശ്രീ, മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌കൂളുകള്‍ക്കാണ് വിത്ത് നല്‍കുന്നത്. മാതൃഭൂമിയുടെ പത്തനംതിട്ട, തിരുവല്ല, പന്തളം, അടൂര്‍ ഓഫീസുകളില്‍ വിത്തുകള്‍ എത്തിച്ചിട്ടുണ്ട്.

Photos >>