Category : Seed
പെരിങ്ങര: മാതൃഭൂമി 'സീഡ്' പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് പെരിങ്ങര പി.എം.വി. ഹൈസ്‌കൂളില്‍ നടക്കും. പെരിങ്ങര കൃഷി ഓഫീസര്‍ രത്‌നരാജ് ഉദ്ഘാടനം ചെയ്യും. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പന്‍ അധ്യക്ഷത വഹിക്കും. സ്‌കൂള്‍ പ്രധാനാധ്യാപിക ടി. ഗീത, പി.ടി.എ. പ്രസിഡന്റ് റോബന്‍ ഫിലിപ്പ്, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ജയശ്രീ, മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.