Category : Seed
തൊടുപുഴ: കൃഷിവകുപ്പിന്റെ സഹകരണത്തോടെ 'മാതൃഭൂമിസീഡ്' സ്‌കൂളുകളില്‍ നടത്തുന്ന പച്ചക്കറി വിത്ത് വിതരണത്തിന് ജില്ലയില്‍ ആവേശകരമായ സ്വീകരണം. കുഞ്ഞുകൈകള്‍ പച്ചക്കറിവിത്തുകള്‍ ആവേശത്തോടെ ഏറ്റുവാങ്ങി. തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍നടന്ന ജില്ലാതല പച്ചക്കറി വിത്ത് വിതരണോദ്ഘാടനം തൊടുപുഴ കൃഷിവകുപ്പ് ഫീല്‍ഡ് ഓഫീസര്‍ കെ.എ.സുദര്‍ശനന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം.ശ്രീലത ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കൃഷിവകുപ്പ് അസിസ്റ്റന്റ് ബിജു എം.ബി, സ്‌കൂള്‍ വിദ്യാലയസമിതി സെക്രട്ടറി അനില്‍ബാബു, വിദ്യാലയസമിതി മെമ്പര്‍ പി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സന്ധ്യാദേവി നന്ദിപറഞ്ഞു. മാതൃഭൂമി തൊടുപുഴ, അടിമാലി, കട്ടപ്പന, ചെറുതോണി ഓഫീസുകളില്‍ പച്ചക്കറിവിത്തുകള്‍ ലഭിക്കും. ഫോണ്‍: 7736955835