Category : Seed
കോട്ടയം: മാതൃഭൂമി 'സീഡ്' പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 11ന് പുതുപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍ ഹാളിലാണ് പരിപാടി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഗീത ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ സുരേഷ് വി.വാസു അധ്യക്ഷത വഹിക്കും. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശാലിനി കെ.ഗോവിന്ദന്‍, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എസ്.രാഹുല്‍, മാതൃഭൂമി സോഷ്യല്‍ ഇനീഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.