Category : OTHER ACTIVITIES
കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ സീഡ് പ്രവർത്തകർ എനർജി ക്ലബുമായി ചേർന്ന് 2015 ജൂലായ് 29 ബുധനാഴ്ച "ഊർജ്ജോത്സവം" സംഘടിപ്പിച്ചു. ചൊവ്വ ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിലെ അസി. എക്സിക്കുട്ടീവ് എൻജിനീയർ ശ്രീ എ പ്രദീപ് ഉദ്ഘാടനം ചെയ്ത ഈ പരിപാടിയുടെ അധ്യക്ഷൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് കുമാർ ആയിരുന്നു. ഊർജ്ജസംരക്ഷണവും വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന വിധവും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ പ്രദീപ് സാർ വിശദമായ ഒരു പ്രഭാഷണം കുട്ടികൾക്കായി നടത്തി. കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും കുറഞ്ഞ ഊർജ്ജ ഉപഭോഗം നടത്തുന്ന ഉപഭോക്താവിനെ കാടാച്ചിറ ഇലക്ട്രിസിറ്റി ഓഫീസിന്റെ സഹായത്തോടെ കണ്ടുപിടിച്ച് ചടങ്ങിൽ ആദരിച്ചു. കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളിൽ കുറഞ്ഞ ഉപഭോഗം നടത്തിയ കുട്ടിക്കും സമ്മാനം നല്കി