'പച്ചക്കുരിശു യുദ്ധ'ത്തിന് ഒരുക്കം തുടങ്ങി

By : knradmin On 5th September 2015

Category : Seed

ഇരിട്ടി: മാതൃഭൂമി സീഡും കുന്നോത്ത് നല്ലിടയന്‍ മേജര്‍ സെമിനാരി സോഷ്യല്‍ മിനിസ്ട്രിയും ചേര്‍ന്ന് നടത്തുന്ന 'ഗ്രീന്‍ ക്രൂസേഡ്' പരിസ്ഥിതി ബോധവത്കരണ പരിപാടിക്കുള്ള ഒരുക്കം തുടങ്ങി. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ വെളിച്ചത്തില്‍ സെമിനാരിക്കു സമീപമുള്ള ഇടവകകളില്‍ നടത്തുന്ന പാരിസ്ഥിതിക ഇടപെടലാണ് ഗ്രീന്‍ ക്രൂസേഡ്. അതിനു മുന്നോടിയായി സോഷ്യല്‍ മിനിസ്ട്രിയിലെ 25 വൈദിക വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സീക്ക് ഡയറക്ടര്‍ ടി.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ചാക്രിക ലേഖനം േലാകത്തിന് പുതുവെളിച്ചം പകരുന്നുവെന്നും ഇതിന്റെ ശരിയായ സത്ത മനസ്സിലാക്കാന്‍ കാലങ്ങളെടുക്കുമെന്നും ടി.പി.പത്മനാഭന്‍ പറഞ്ഞു. സോഷ്യല്‍ മിനിസ്ട്രി തലവന്‍ ഫാ. ബെന്നി കന്നുവെട്ടിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെമിനാരി റെക്ടര്‍ ഫാ. ഡോ.മാണി അട്ടയില്‍ മുഖ്യാതിഥിയായി. മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ സി.സുനില്‍ കുമാര്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ബ്രദര്‍ ആല്‍ബര്‍ട്ട് തെക്കെവയലില്‍ നേതൃത്വം നല്കി. ബ്രദര്‍ സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ സ്വാഗതവും മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് ആന്‍മരിയ ഇമാനുവേല്‍ നന്ദിയും പറഞ്ഞു.

Photos >>