Category : Seed
കോഡൂർ:മാതൃഭൂമി സീഡ് 2015-16, മാതൃഭൂമി വിദ്യ-വി.കെ.സി ജൂനിയർ നന്മ എന്നി പദ്ധതി പ്രവർത്തനങ്ങളുടെ വിശദീകരിണവും, പരിശീലനവും നടത്തി. കിളിയമണ്ണിൽ മുഹമ്മദാജി സ്മാരക ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പ്രസിഡന്റ് റജുല പെലത്തൊടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ജോസഫ് , എക്‌സിക്യൂട്ടീവ്, സോഷ്യൻ ഇനീഷ്യേറ്റീവ്, മാതൃഭൂമി സീഡ് ക്ലാസ്സെടുത്തു. സ്ഥിരസമിതി ചെയർപെഴ്‌സൻമാരായ എം.ടി ബഷീർ, ഫാത്തിമ വട്ടോളി, മെമ്പർമാരായ കെ.പ്രഭാകരൻ, യൂസുഫ് തറയിൽ, ഷിഹാബ് ആമിയൻ, എൻ.കെ ഹൈദർഅലി, ആസ്യ കുന്നത്ത്, കെ.വി സഫിയ, ബ്ലോക്ക് പ്രോജക്റ്റ് ഓഫീസർ അബുബക്കർ, വിദ്യാഭ്യാസ വിഭാഗം നിർവ്വഹണ ഉദ്യോഗസ്ഥൻ യൂസുഫ്, മാതൃഭൂമി റിപ്പോർട്ടർ അബ്ദുൽ നാസർ പി.പി എന്നിവർ പ്രസംഗിച്ചു. കോഡൂരിലെ 15 പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യപകർ, പി.ടി.എ പ്രസിഡന്റ്മാർ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.